Section

malabari-logo-mobile

തിരൂരില്‍ ബ്രൗണ്‍ഷുഗര്‍ വില്‍പ്പന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍

HIGHLIGHTS : തിരൂര്‍: ബ്രൗണ്‍ഷുഗര്‍ മുംബൈയില്‍ നിന്ന് ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. കല്പകഞ്ചേരി കടു...

Untitled-2 copyതിരൂര്‍: ബ്രൗണ്‍ഷുഗര്‍ മുംബൈയില്‍ നിന്ന് ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. കല്പകഞ്ചേരി കടുങ്ങാത്തുകുണ്ടിലെ ഇരഞ്ഞിക്കല്‍ റസാക്കാ(24)ണ് തിരൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

പ്രതിയെ തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജുനൈദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിശ്വന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, സുര്‍ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ പി മനോജന്‍, എം രാഗേഷ് എന്നിവര്‍ ചേര്‍ന്ന് തിരൂര്‍ ടൗണില്‍ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.

sameeksha-malabarinews

റസാക്കിന്റെ കൂട്ടുപ്രതി കല്പകഞ്ചേരി സ്വദേശി അടിയാട്ടില്‍ മൊയ്തീന്‍(34) നെ 50 പാക്കറ്റ് ബ്രൗണ്‍ഷുഗറുമായി തിരൂരില്‍ വെച്ച് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് റസാക്ക് അറസ്റ്റിലായത്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവാക്കളെ മുംബൈയില്‍ എത്തിച്ച് മയക്കുമരുന്ന് മാഫിയയെ പരിചയപ്പെടുത്തി അവരെ കാരിയര്‍മാരായിമാറ്റുകയായിരുന്നു റസാഖിന്റെ പ്രധാന ജോലി.

മൊയ്തീനെയും, റസാഖിനെയും വടകര എന്‍ ഡി പി എസ് കോടതിയില്‍ ഹാജരാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!