പരപ്പങ്ങാടിയില്‍ വീണ്ടും മോഷ്ടാവ് പിടിയില്‍

Untitled-3 copyപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീണ്ടും മോഷ്ടാവ് പിടിയിലായി. രണ്ടാഴ്ചക്കിടെ പിടിയിലാവുന്ന ഒമ്പതാമത്തെ മോഷ്ടാവാണിത്. ആനങ്ങാടി മമ്മിണിക്കാനകത്ത് ഷാജഹാന്‍(19) ആണ് പിടിയിലായത്. നേരത്തെ പിടിയിലായ മോഷണസംഘത്തിലെ അംഗമാണ് ഷാജഹാനും.

3 മാസം മുമ്പ് അരിയല്ലൂര്‍ എന്‍ സി ഹെറിറ്റേജില്‍ നിന്നും എല്‍ സി ഡി ടിവി മോഷണം നടത്തി നേരത്തെ പിടിയിലായ കൂട്ടുപ്രതി പാണ്ടി മുനീറുമായി ചേര്‍ന്ന് ചേളാരിയില്‍ വില്‍പ്പന നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 18 നാണ് കുട്ടി മോഷ്ടാക്കള്‍ ഉള്‍പ്പെടെ 6 പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് തൊട്ടടുത്ത ദിവസം തന്നെ മറ്റ് രണ്ട് മോഷ്ടാക്കള്‍ കൂടി പിടിയിലായിരുന്നു.

പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ മേപ്പിള്ളി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ്, ജയദേവന്‍, കെ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top