Section

malabari-logo-mobile

ഖത്തറിലെങ്ങും വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം ഈദുല്‍ അദ്ഹ ആഘോഷിച്ചു

HIGHLIGHTS : ദോഹ: മുസ്‌ലിം ലോകത്തോടൊപ്പം ഖത്തറിലെങ്ങും വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം ഈദുല്‍ അദ്ഹ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ 300ലധികം ...

Bakrid7ദോഹ: മുസ്‌ലിം ലോകത്തോടൊപ്പം ഖത്തറിലെങ്ങും വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം ഈദുല്‍ അദ്ഹ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ 300ലധികം ഈദ്ഗാഹുകളിലേക്ക് പുതുവസ്ത്രങ്ങളണിഞ്ഞ് പതിനായിരക്കണക്കിന് വിശ്വാസികള്‍ അതിരാവിലെത്തന്നെ ഒഴുകുകയായിരുന്നു. ഈദ്ഗാഹുകളിലേക്ക് വന്‍തോതില്‍ വനിതകളുമെത്തിയിരുന്നു. ഈദ് ഗാഹുകള്‍ക്ക് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ മസ്ജിദുകളിലാണ് ഈദ് നമസ്‌കാരം നടന്നത്.
പ്രമുഖ മലയാളിസംഘടനകളായ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റേയും ഇസ്‌ലാമിക് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈദുഗാഹുകളില്‍ പ്രവാസി സാമൂഹിക സാംസ്‌കാരിക നേതാക്കളടക്കം ആയിരങ്ങളാണ് എത്തിയത്. മഹാനായ പ്രവാചകന്‍ ഇബ്‌റാഹിമിന്റേയും പുത്രന്‍ ഇസ്മാഈലിന്റേയും അചഞ്ചലമായ ആദര്‍ശ നിഷ്ഠയും ദൈവപ്രീതിക്കു മുമ്പില്‍ പ്രിയപ്പെട്ടതെല്ലാം സമര്‍പ്പിക്കാനുളള ത്യാഗസന്നദ്ധതയും പിന്‍പറ്റാനും ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാനും ഖത്തീബുമാര്‍ വിശ്വാസികളെ ഉപദേശിച്ചു. ഏക ദൈവാരാധനയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ദൈവിക വചനങ്ങള്‍ ജീവിതത്തിന്റെ നിഖിലമേഖലകളിലും അനുവര്‍ത്തിക്കാനും കുടംബബന്ധങ്ങള്‍ ചേര്‍ക്കാനും സിറിയയിലും ഫലസ്തീനിലും ഇതര രാജ്യങ്ങളിലുമുള്ള പീഢിതരെ സഹായിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും പ്രഭാഷണത്തില്‍ ഉദ്‌ബോധിപ്പിച്ചു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനിയും പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയും അല്‍ വജ്ബ ഈദ് ഗാഹില്‍ ഈദ് നമസ്‌കാരം നിര്‍വ്വഹിച്ചു. രാജകുടുംബാംഗങ്ങളും മന്ത്രിമാരും നിരവധി സാധാരണക്കാരും ഇവിടെ നമസ്‌കാരത്തിനെത്തിയിരുന്നു. നമസ്‌കാരത്തിനു ശേഷം അമീറും പിതൃ അമീറും അല്‍ വജ്ബ കൊട്ടാരത്തില്‍ രാജകുടുംബാംഗങ്ങള്‍, മജ്‌ലിസു ശൂറ സ്പീക്കര്‍, മന്ത്രിമാര്‍, നയതന്ത്രപ്രതിനിധികള്‍, ഉന്നത സൈനിക- പൊലീസ് ഉദ്യോഗസ്ഥര്‍, രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍, പൗരന്മാര്‍ തുടങ്ങിയവരെ സ്വീകരിച്ചു ഈദ് ആശംസകള്‍ കൈമാറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!