തിരൂരില്‍ തീക്കളി അവസാനിക്കുന്നില്ല

തിരൂര്‍: തിരൂരില്‍ തീക്കളി തുടരുന്നു. പറവണ്ണയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിച്ചത്. പറവണ്ണ ആലിന്‍ ചുവട്ടില്‍ തായുമ്മാന്റെ പുരക്കല്‍ അബൂബക്കറിന്റെ മോട്ടോര്‍ ബൈക്കാണ് അഗ്നിക്കിരയാക്കിയത്.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ തീ പടരുന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് തീ അണച്ചപ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തിയിരുന്നു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തീരപ്രദേശത്തെ ശാന്തത തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

ഒരാഴ്ച സമാനമായ രീതിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ചോക്കാമുന്റെ പുരക്കല്‍ ജാഫറിന്റെ ബൈക്കും അഗിനിക്കിരയാക്കിയിരുന്നു. ഒരുമാസം മുന്‍പ് പറവണ്ണ, മുറി വഴിക്കല്‍, പച്ചാട്ടിരി എന്നിവിടങ്ങളില്‍ സമാനമായ രീതിയില്‍ കാറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ അഗിനിക്കിരയായിക്കിയിരുന്നു. ഈ കേസുകളിലൊന്നും തന്നെ ആരെയും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top