Section

malabari-logo-mobile

ഒറ്റപ്പെട്ട ദുരന്തങ്ങള്‍ക്ക് ഇരയാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കടാശ്വാസ കമ്മീഷന്‍ സഹായം ലഭ്യമാക്കും;മന്ത്രി. ജെ.മേഴ്‌സിക്കുട്ടി അമ്മ

HIGHLIGHTS : കടല്‍ക്ഷോഭത്തിന് പുറമേയുള്ള മറ്റ് ഒറ്റപ്പെട്ട ദുരന്തങ്ങളുടെ ഫലമായും മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയില്‍...

കടല്‍ക്ഷോഭത്തിന് പുറമേയുള്ള മറ്റ് ഒറ്റപ്പെട്ട ദുരന്തങ്ങളുടെ ഫലമായും മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയില്‍ സംസ്ഥാന കടാശ്വാസ കമ്മീഷന്‍ ആക്ട് ഭേദഗതി ചെയ്യുമെന്ന് ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിംഗ് -കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2007 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങള്‍ മാത്രമേ ഇതുവരെ കടാശ്വാസത്തിന് പരിഗണിച്ചത്. ഇത് 2008 ഡിസംബര്‍ 31 വരെ എടുത്ത കടങ്ങള്‍ക്കു കൂടി ബാധകമാക്കിയാണ് ഭേദഗതി കൊണ്ടുവരുന്നത്.
കടല്‍ക്ഷോഭമോ മറ്റ് പ്രകൃതി ദുരന്തങ്ങള്‍ മൂലമോ മത്സ്യബന്ധനയാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അവര്‍ അതിനായി എടുത്ത കടത്തിനെയും കടാശ്വാസത്തിന് പരിഗണിക്കാന്‍ തീരുമാനിച്ചു.
നിലവില്‍ ഉണ്ടായിരുന്ന നിയമത്തില്‍ വലിയ പ്രകൃതി ദുരന്തം ഉണ്ടായ പ്രദേശങ്ങളെ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ വിജ്ഞാപനം ചെയ്യ്താല്‍ മാത്രമേ കടശ്വാസത്തിന് അര്‍ഹതയുണ്ടാവുകയുള്ളു. പുതിയ ഭേദഗതികള്‍ മൂലം കടല്‍ക്ഷോഭമോ മറ്റ് ദുരന്തങ്ങളോ മൂലം മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും നഷ്ടപ്പെട്ടതായി അതാത് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയാല്‍ അതില്‍ കടാശ്വാസം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ട വ്യക്തിയ്ക്ക് പുതിയതായി കടം നല്‍കുന്നതിന് ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന് ഉത്തരവ് നല്‍കാനും കടാശ്വാസകമ്മീഷന് അധികാരം നല്‍കുന്നതിനും ഭേദഗതി സഹായിക്കും.
സര്‍ഫാസി ആക്ടിന്റെ പരിധിയില്‍ വരുന്ന ഉത്തമ വര്‍ണ്ണര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമൊഴികെ കടാശ്വാസ കമ്മീഷന്റെ ഉത്തരവുകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ അധികൃതര്‍ക്ക് ഒരു ലക്ഷം രൂപവരെ പിഴ വിധിക്കാനും കമ്മീഷന് ഭേദഗതിയിലൂടെ അധികാരം ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!