സഭയില്‍ കയ്യാങ്കളി

തിരുവനന്തപുരം: നിയമസഭയില്‍ കയ്യാങ്കളി. വനിതാമതില്‍ വര്‍ഗീയമതിലെന്ന എംകെ മുനീറിന്റെ പരാമര്‍ശമാണ് സഭയില്‍ കയ്യാങ്കളിയിലെത്തിയിരിക്കുന്നത്. ഇതെ തുടര്‍ന്ന് ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളും നടന്നു.

വര്‍ഗീയ മതില്‍ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷം പറഞ്ഞു. മുനീര്‍ പറഞ്ഞതില്‍ സഭ്യേതരമുണ്ടോ എന്ന് പരിശോധിച്ച് അത് രേഖകളില്‍ നിന്നും നീക്കം ചെയ്യാമെന്ന് സ്പീക്കറും പറഞ്ഞു. എന്നാല്‍ വര്‍ഗീയ മതില്‍ എന്ന് മുനീര്‍ ആവര്‍ത്തിച്ചുപറയുകയായിരുന്നു. തുടര്‍ന്ന് ഭരണപക്ഷവും ഇതിനെതിരെ രംഗത്തുവന്നതോടെയ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.

നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് സഭയിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭാ കവാടത്തില്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top