വെള്ളരിക്കുണ്ട്: കര്‍ണാടകയില്‍ വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കര്‍ണാടകയിലെ ബാഗമണ്ഡല വനത്തിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് തയ്യേനി, ചിറ്റാരിക്കല്‍ സ്വദേശി കൊച്ചു എന്ന ജോര്‍ജ്ജ് വര്‍ഗീസാണ്(46) മരിച്ചത്.
ഇവര്‍ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കൂടെയുളളവര്‍ പറയുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജോര്‍ജ്ജും സുഹൃത്തുക്കളായ അശോകന്‍, ചന്ദ്രന്‍ എന്നിവര്‍ കര്‍ണാടക വനത്തിലൂടെ പുഴയില്‍ മീന്‍പിടിക്കാന്‍ പോയത്.
രാത്രി മടങ്ങിവരുമ്പോള്‍ പിറകില്‍ നിന്ന് വെടി കൊള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജോര്‍ജിനൊപ്പമുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.




