തിരൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് യുവാവ് മരണപ്പെട്ടു

തിരൂര്‍: തിരൂര്‍ മൂച്ചിക്കല്‍ റെയില്‍വേ പാലത്തിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബൈക്ക് ഇടിച്ച് യുവാവ് മരണപ്പെട്ടു. താനൂര്‍ പന്തക്കപ്പാടം ആലിങ്ങല്‍ ശരീഫിന്റെ മകന്‍ ഷിബിലി(25)യാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെള്ളിക്കാട്ടില്‍ സോമന്റെ മകന്‍ സനൂപിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെവ്വാഴ്ച്ച രാത്രി ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്.

തിരൂര്‍ ഭാഗത്ത് നിന്നം താനൂരിലേക്ക് വരികയായിരുന്ന ബൈക്ക് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിബിലിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മാതാവ്: സുബൈദ.സഹോദരങ്ങള്‍: മുഹ്‌സിന ,സിയാസ്/

Share news
error: Content is protected !!
Scroll to Top