ചാര്‍ളി കബീര്‍ ദാസ് നിര്യാതനായി

കൊണ്ടോട്ടി : കൊണ്ടോട്ടി മുന്‍ സിപിഎം ഏരിയാകമ്മറ്റിയംഗം ചാര്‍ളി കബീര്‍ദാസ്(34) നിര്യാതനായി. എസ്എഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റ് മുക്കം പ്രകാശിന്റെ മകനാണ്. ഗസല്‍ ഗായകനും, ഹാര്‍മോണിസ്റ്റുമായിരുന്ന ചാര്‍ളി.

അമ്മ ഉഷ, ഭാര്യ അഡ്വ ഐഷ പി ജമാല്‍, മകള്‍ ജനത്ത് സമരവീര.

ചാര്‍ളി കബീര്‍ ദാസിന്റെ മൃതദേഹം രാവിലെ 11.30 ന് സിപിഐഎം കൊണ്ടോട്ടി ഏരിയാ കമ്മറ്റി ഓഫീസ് കുഞ്ഞാലിമന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും . ശേഷം വെണ്ണേങ്കോട് പള്ളിയാളിയിലുള്ള വീട്ടിലേക്കു കൊണ്ടുപോകും. 2 മണിക്ക് കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌ക്കാരം.

Share news
error: Content is protected !!
Scroll to Top