ദില്ലിയില്‍ അക്രമം മാത്രം: മരണം പതിനൊന്നായി:: മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു;

 പോലീസ് നിഷ്‌ക്രിയമെന്ന് ആക്ഷേപം

ദില്ലി : വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക നേരെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി:. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുമുണ്ട്.

ഇന്ന് അക്രമകാരികളുടെ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ.കെ. 24 ന്യൂസ് റിപ്പോര്‍ട്ടര്‍ക്കാണ് വെടിയേറ്റത്. എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ക്ക നേരേയും ആക്രമണമുണ്ടായിട്ടുണ്ട്. അക്രമികള്‍ റിപ്പോര്‍ട്ടര്‍മാരുടെ പേരും മതവും നോക്കി വിട്ടയച്ച സംഭവവും മാധ്യമപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജാഫ്രാബാദില്‍ അക്രമികള്‍ പള്ളി കത്തിച്ച ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ ആക്രമിക്കപ്പെട്ടത്.
ഗോകുല്‍ പുരയില്‍ വ്യാപകമായി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീയിട്ടു.ഭജന്‍പുര ചൗക്കിലും ആക്രമണമുണ്ടായിയ നിരവധി വീടുകള്‍ക്ക് തീയിട്ടു. മുസ്തഫാബാദില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ

രണ്ട് ഐപിഎസുകാരടക്കം 56 പോലീസുകര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറയുന്നു. ദില്ലിയില്‍ നാലിടത്ത് കര്‍ഫ്യു പ്രഖ്യാപിച്ചു. നിരോധനാജ്ഞയും നിലനില്‍ക്കുന്നുണ്ട്.

ആയുധങ്ങളുമായാണ് അക്രമികള്‍ ഊടുവഴികളിലൂടെ നടക്കുന്നത്.

എന്നാല്‍ പോലീസ് നിഷ്‌ക്രിയമാണന്ന ആക്ഷേപം ശക്തമാണ്.

Share news
error: Content is protected !!
Scroll to Top