ദില്ലി അതിക്രമം: തിരൂരില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

തിരൂര്‍:  ദില്ലിയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ ദില്ലി പോലീസും സംഘ്പരിവാര്‍ പ്രവര്‍ത്തകരും വ്യാപകഅക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരൂരില്‍ ട്രെയിന്‍ തടഞ്ഞു. ഇന്ന് വൈകീട്ട്
തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് ആണ് തടഞ്ഞത്. പെണ്‍കുട്ടികളടക്കമുള്ള പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയാനെത്തിയിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഫാത്തിമ ഷെറിന്‍, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഹുനൈസ് ഇരിങ്ങാവൂര്‍, മുസ്തഫ ഷാനൂരി, സമീഹ, സിറാജ്, ഷുഹൈബ്, ഉസാമ, നെദ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top