പരപ്പനങ്ങാടിയില്‍ യുവാവിന് സൂര്യതാപമേറ്റു

പരപ്പനങ്ങാടി: യുവാവിന് സൂര്യതാപ മേറ്റു. ചാപ്പപ്പടി സ്വദേശി തടോളി സൈതലവി(39)ക്കാണ് പൊള്ളലേറ്റത്. കഴുത്തിനും മുഖത്തുമാണ് പൊള്ളലേറ്റത്.

ബൈക്കില്‍ സുഹൃത്തിനൊപ്പം പോവുന്ന സമയത്ത് ആവിയില്‍ ബീച്ചില്‍ വെച്ചാണ് സൂര്യാതാപമേറ്റത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും വീട്ടിലെത്തിയതോടെ അസ്വസ്ഥതയുണ്ടാവുകയായിരുന്നു. ഇതെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് മനസിലായത്. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങി.

Share news
error: Content is protected !!
Scroll to Top