മുന്‍ മന്ത്രി പി ശങ്കരന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രി പി ശങ്കരന്‍(72) അന്തരിച്ചു. അസുഖബാധിതനായി അദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. 2001 ല്‍ എ കെ ആന്റണി മന്ത്രിസഭയിലെ ആരോഗ്യ, ടൂറിസം മന്ത്രിയായിരുന്നു.

1998 ല്‍ കോഴിക്കോട് നിന്ന് ലോക്‌സഭാംഗമായി. കെ പി സി സി ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യൂണിവേഴ്‌സ്‌ററി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് മലാപ്പറമ്പിലെ രാജീവം വീട്ടിലായിരുന്നു താമസം.

സ്വാതന്ത്രസമരസേനാനിയായിരുന്ന പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടില്‍ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബര്‍ രണ്ടിനാണ് ജനനം.

ഭാര്യ: സുധ(റിട്ട.പ്രിന്‍സിപ്പല്‍ ഗവ.ആര്‍ട് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട്). മക്കള്‍: ഇന്ദു, പ്രിയ(ഇരുവരും അമേരിക്ക),രാജീവ്(എന്‍ജിനിയര്‍ ദുബായ്).മരുമക്കള്‍: രാജീവ്, ദീപക്(ഇരുവരും അമേരിക്ക),ദീപ്തി.

Share news
error: Content is protected !!
Scroll to Top