Section

malabari-logo-mobile

ദില്ലിയില്‍ മരണം 20: സൈന്യത്തെ വിളിക്കണം കെജ്രിവാള്‍

HIGHLIGHTS : ദില്ലി: ദല്‍ഹിയില്‍ സംഘര്‍ഷത്തില്‍ മരിച്ചവര്‍ ഇരുപതായി. സംഘര്‍ഷം മൂന്നാം ദിവസത്തിലും തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് സൈന്യത്തെ വിന്യസിക്കണമെന്ന...

 

ദില്ലി: ദല്‍ഹിയില്‍ സംഘര്‍ഷത്തില്‍ മരിച്ചവര്‍ ഇരുപതായി. സംഘര്‍ഷം മൂന്നാം ദിവസത്തിലും തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് സൈന്യത്തെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു

ദില്ലിയിലെ ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണെന്നും കാര്യങ്ങള്‍ പോലീസിന് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും കെജ് രിവാള്‍ നേരത്തെ അറിയിച്ചിരുന്നു.

sameeksha-malabarinews

ദല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുനൂറിലേറെ ആളുകള്‍ക്കും 56 ഓളം പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ അടച്ചിട്ട എട്ട് മെട്രോ സ്‌റ്റേഷനുകളും തുറന്നതായി ഡിഎംആര്‍സി അറിയിച്ചു. അതെസമയം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയാണ്. 67 കമ്പനി പോലീസിനെയും അര്‍ധ സൈനിക വിഭാഗങ്ങളെയും വിവിധ മേഖലകളിലായി വിന്യസിപ്പിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!