തിരൂര്‍; താനൂര്‍റോഡില്‍ പൂക്കയില്‍ ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.കൈമലശ്ശേരി കുട്ടമ്മാക്കല്‍ സ്വദേശി
നെടുവഞ്ചേരി വീട്ടില്‍ മുഹമ്മദ് ഫായിസാണ് (23)മരണപ്പെട്ടത്.
തിരൂരില്‍ നിന്നും താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് ഫായിസ് സഞ്ചരിച്ച ബൈക്ക് കാറിനെ മറികടക്കുന്നതിനിടയിലാണ് തിരൂരിലേക്ക് വരികയായിരുന്ന ബസിനടിയിലേക്ക് നിയന്ത്രണം വിട്ട് തെറിച്ചു വീണത്.തിരൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരിന്നു.തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റൂമോര്‍ട്ടത്തിനു ശേഷം കുട്ടമ്മാക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കും.
മൊയ്തീന്‍-കുഞ്ഞാത്തുട്ടി ദമ്പതികളുടെ മകനാണ് മുഹമ്മദ്ഫായിസ്. മുബഷീര്‍,നിസാര്‍,ജസീല സഹോദരങ്ങളാണ്




