സിപിഎം വിട്ടുകൊടുത്തു; രാജ്യസഭാ സീറ്റ് സിപിഐക്കും, കേരളാ കോണ്‍ഗ്രസ് എമ്മിനും

തിരുവനന്തപുരം; ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കേരളത്തില്‍ നിന്നു ഇടതുമുന്നണിസ്ഥാനാര്‍ത്ഥികളായി സിപിഐയും കേരള കോണ്‍ഗ്രസ്സും മത്സരിക്കും. സിപിഐഎം തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സീറ്റ് കേരളാകോണ്‍ഗ്രസിന് വിട്ടുനല്‍കി വലിയ വിട്ടുവീഴ്ചയാണ് ചെയ്തിരിക്കുന്നത്.
ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്ന് നടന്ന സിപിഐഎം സക്രട്ടറിയേറ്റ് യോഗത്തിലാണ് സീറ്റ് വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തത്.

കേരള കോണ്‍ഗ്രസ് പ്രതിനിധിയായി നിലവിലെ രാജ്യസഭാംഗമായ ജോസ്.കെ.മാണി തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. നിലവിലെ ഒഴിവനസരിച്ച് രണ്ട് സീറ്റാണ് ഇടതുമുന്നണിക്ക് ജയിക്കാനാകുക.
ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയമാകും ഘടകകക്ഷികളോട് ഇത്തരമൊരു വിട്ടുവീഴ്ച ചെയ്യാന്‍ സിപിഎം തയ്യാറായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 

Share news
error: Content is protected !!
Scroll to Top