പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപിയിലേക്ക് താൽക്കാലിക വ്യവസ്ഥയിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ക്ക് ജൂൺ 18-ന് ഉച്ചക്ക് ഒരു മണിവരെ പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ അപേക്ഷ സമര്‍പ്പിക്കാം. ജൂൺ 19-ന് രാവിലെ 10 മണിക്ക് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസിൽ വെച്ച് അഭിമുഖം നടക്കും.
അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകർപ്പുകളുമായി ജൂൺ 19 ന് രാവിലെ 9.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) എത്തണം. കൂടുതൽ വിവരങ്ങള്‍ക്ക് ഫോൺ: 0483 2774860.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




