തിരൂര്‍ ബിബിന്‍ വധം;ഒരാള്‍കൂടി അറസ്റ്റില്‍

തിരൂര്‍: ആര്‍ എസ് എസ് പ്രവര്‍ത്തകനായ ആലത്തിയൂര്‍ ബിബിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകനായ വാളമരുതൂര്‍ കാവഞ്ചേരി മീനടത്തൂര്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ(42)യാണ് അറസ്റ്റിലായത്. തിരൂര്‍ സിഐ അബ്ദുള്‍ബഷീറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിലെ 18ാം പ്രതിയാണ് ഇയാള്‍. ബിബിനെ വധിക്കാനായി മൂന്ന് കേന്ദ്രങ്ങളില്‍ നടന്ന ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തതായി പോലീസ് വ്യക്തമാക്കി. ആര്‍എസ് പ്രവര്‍ത്തകനായിരുന്ന തിരുനിലത്ത് കണ്ടി രവി വധക്കേസിലും ഇയാള്‍ പ്രതിയാണ്.

കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് മുസ്തഫയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top