Section

malabari-logo-mobile

സല്യുട്ട് കേരളാ…..സന്തോഷ് ട്രോഫി നേടിയ കേരളാ ടീമംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി.. രണ്ട് ലക്ഷം പാരിതോഷികവും

HIGHLIGHTS : സന്തോഷ് ട്രോഫി: കളിക്കാര്‍ക്ക് 2 ലക്ഷം വീതം; 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി, വോളി കേരള ടീമിലെ കളിക്കാര്‍ക്ക് ഒന്നര ലക്ഷം വീതം*

സന്തോഷ് ട്രോഫി: കളിക്കാര്‍ക്ക് 2 ലക്ഷം വീതം; 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി, വോളി കേരള ടീമിലെ കളിക്കാര്‍ക്ക് ഒന്നര ലക്ഷം വീതം*

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യ പരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചു. മാനേജര്‍, അസിസ്റ്റന്‍റ് പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലണ് ഈ തീരുമാനം

sameeksha-malabarinews

സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്, കെ.പി. രാഹുല്‍, വി.എസ്. ശ്രീക്കുട്ടന്‍, എം.എസ്. ജിതിന്‍, ജി. ജിതിന്‍, ബി.എല്‍. ഷംനാസ്, സജിത് പൗലോസ്, വി.കെ. അഫ്ദല്‍, പി.സി. അനുരാഗ് എന്നീ 11 കളിക്കാര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കും.

സന്തോഷ് ട്രോഫി ടീമിലെ കളിക്കാരില്‍ സ്വന്തമായി വീടില്ലാത്ത കെ.പി. രാഹുലിന് (പീലിക്കോട് കാസര്‍ക്കോട്) വീട് നിര്‍മ്മിച്ച നല്‍കാന്‍ തീരുമാനിച്ചു

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍ക്കും അസിസ്റ്റന്‍റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നല്‍കും.

വോളി ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലെ സി.കെ. രതീഷിന് കിന്‍ഫ്രയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!