നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

കൊച്ചി: നടന്‍ കൊല്ലം അജിത്ത്(56)അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മലയാള സിമിയ്ക്ക് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും അഞ്ഞൂറോളം സിനിമകളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്. സഹനടനായും വില്ലനായും തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷമനസില്‍ ഇടം നേടിയ താരമായിരുന്നു അജിത്ത്. പത്മരാജന്റെ പറന്ന് പറന്ന് എന്ന സിനിമയിലൂടെ 1983 ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ പുറത്തിറങ്ങിയ അര്‍ധനാരിയാണ് അവസാന ചിത്രം. രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത അജിത്തിന്റെ മൂന്നാമത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയായിരുന്നു.

കോട്ടയം സ്വദേശിയും റെയില്‍വേയിലെ സ്‌റ്റേഷന്‍ മാസ്റ്ററുമായിരുന്ന പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ്. അച്ഛന് കൊല്ലത്തായിരുന്നു ജോലി. അവിടെ ജനിച്ചു വളര്‍ന്നതിനാലാണ് അജിത് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേര്‍ത്തത്.

ഭാര്യ:പ്രമീള.മക്കള്‍: ഗായത്രി,ശ്രീഹരി.

Share news
error: Content is protected !!
Scroll to Top