തിരൂരില്‍ ഓട്ടോ കത്തിച്ച സംഭവം:  രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരൂര്‍ : തലക്കാട് പുല്ലൂരാലില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗലം ചേന്നര പണ്ടാരത്തില്‍ ഹാരീസ്(24), കൈനിക്കര പൊയിലിശ്ശേരി ചേലക്കത്തൊടി അബ്ദുള്ള ഫാരിസ്(27) എന്നിവരാണ് അറസ്റ്റിലായത്. തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്തും സംഘവുമാണ് ഇവരെ അറസ്റ്റിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചയൊണ് അമ്പാടി വളപ്പില്‍ രമേശന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചത്. അയല്‍വാസിയായ അബ്ദുള്ളയുടെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ പുറത്തേക്ക് തള്ളിയിറക്കി തീ കൊളുത്തുകകയായിരുന്നു. കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തേക്ക റിമാന്റ് ചെയ്തു.

Related Articles