‘ലഞ്ചാള്‍ടെ കൂട്ടം’പരപ്പനങ്ങാടി എസ്എന്‍എംഎച്എസ്എസിനു എ ഗ്രേഡ്

പരപ്പനങ്ങാടി :മലപ്പുറം ജില്ലാ കലോത്സവത്തില്‍ പരപ്പനങ്ങാടി സൂപികുട്ടി നഹ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ‘നാലഞ്ചാള്‍ടെ കൂട്ടം ‘നാടകത്തിനു സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് .ഇതേ നാടകത്തില്‍ പത്മിനി എന്ന കഥാപാത്രമായി വേഷമിട്ട യു.വി അഭിരാമിക്ക് ജില്ലാ കലോത്സവത്തില്‍ മികച്ച നടിക്കുള്ള ഒന്നാം സ്ഥാനം ലഭിച്ചിരുന്നു .

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 23 നാടകങ്ങള്‍ അവതരിപ്പിച്ചതില്‍ നാലഞ്ചാള്‍ടെ കൂട്ടം ഉള്‍പ്പെടെ 10 നാടകങ്ങള്‍ക്കാണ് എ ഗ്രേഡ് കിട്ടിയത് .
ഒരു മതില്‍കെട്ടിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ജീവിതത്തിനു ,പ്രകൃതി ദുരന്തം പോലെയുള്ള ആപത്തുകള്‍ വരുമ്പോള്‍ അത്തരം ജീവിതം വെറും മതില്‍കെട്ടിനകത്തു മാത്രമല്ല അതിനപ്പുറത്തും ജീവിതമുണ്ടെന്നു മനസിലാക്കുകയും അതനുസരിച്ചു ഉണര്‍ന്നു പ്രവര്‍ത്തിച്ചവരാണ് നാം കേരളീയരെന്നും ഉള്ള സന്ദേശമാണ് നാടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് .

അരുണ്‍ പ്രിയദര്‍ശന്‍ ആണ് നാടകം സംവിധാനം ചെയ്തത് .അഭിരാമി,അശ്വിന്‍,വിസ്മയ,ഹനാന്‍,സുപ്രീം,അലീന,ശ്രീലക്ഷ്മി, നേഹ, ഇന്ദ്രജന്‍, ദിക്ക്ജയ് എന്നിവരാണ് നാടത്തില്‍ അഭിനയിച്ചവര്‍.

Related Articles