നവമാധ്യമത്തിന്റെ അതിപ്രസരത്തില്‍ ബാലപീഡനത്തിന്റെ കഥ പറഞ്ഞ് ‘കാലത്തിന്റെ കണ്ണീര്‍’ ശ്രദ്ധേയമായി

കാസര്‍ഗോഡ്:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് എളേറ്റില്‍ എം ജെ ഹൈസ്‌കൂള്‍ അവതരിപ്പിച്ച കാലത്തിന്റെ കണ്ണീര്‍ എന്ന അറബിക് നാടകം എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.

മികച്ച നടിയായി ഇതേ നാടകത്തിലെ റജ്‌ന യെ തിരെഞ്ഞെടുത്തു. രണ്ട് പെണ്‍കുട്ടികളും ഒരു ഉമ്മയും അടങ്ങുന്ന കുടുംബത്തിലേക്കുള്ള നവമാധ്യമങ്ങളുടെ കടന്നുകയറ്റവും ബാലപീഡനവും അതിജീവനവുമാണ് നാടകത്തിന്റെ പ്രമേയം.

പ്രകാശ് വെള്ളിയൂരിന്റെ രചനയില്‍ ഷാജര്‍ താമരശ്ശേരിയാണ് കുട്ടികളെ പരിശീലിപ്പച്ചത്. അനീന ഷെറിന്‍,ഫെല്‍ഫ യൂനൂസ്,ത്വയ്യിബ നസ്രിന്‍, ഫാത്തിമ റജ്‌ന,ഷദാ മറിയം,നജാ ഫാത്തിമ, ഷാദിയ എം കെ,സിയാന ഫെബിന്‍, അബു സിനാന്‍,ജസിം അലി എന്നീ വിദ്യാര്‍ത്ഥികള്‍ വേഷമിട്ടു,

Related Articles