സി ബി എസ് ഇ ജില്ലാ ശാസ്ത്രമേള ആനങ്ങാടി ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍

പരപ്പനങ്ങാടി: സി.ബി.എസ്.ഇ മലപ്പുറം സഹോദയയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ശാസ്ത്രയാന്‍ 19’ ജില്ലാ ശാസ്ത്രമേള ഡിസംബര്‍ രണ്ടിന് രാവിലെ 8.30 മുതല്‍ ആനങ്ങാടിയിലെ ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ നടക്കും.

25 സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും ശാസ്ത്ര അഭിരുചി കണ്ടെത്തുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10ന് പ്ലാനിറ്റോറിയം ക്യുറേറ്ററും പ്രോജക്ട് കോഡിനേറ്ററുമായ മനാഷ് ഭാഗ്ജി ഉദ്ഘാടനം ചെയ്യും.

ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരി, സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍, ചാര്‍ട്ട് മേക്കിങ്, മായാജാലം, പ്രസംഗം തുടങ്ങിയ മത്സരങ്ങളും, സ്‌കൂള്‍ റേഡിയോ എഫ് എമ്മില്‍ ‘പ്രതിഭാസംഗമം’ പരിപാടിയും നടക്കും.

മലപ്പുറം സെന്‍ട്രല്‍ സഹോദയ ട്രഷറര്‍ മനോജ് മാത്യു, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുനിതാ മണികണ്ഠന്‍, പി ടി എ പ്രസിഡന്റ് ഐ മുഹമ്മദ്കുട്ടി, രാജേഷ് ബാബു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Articles