ഓണ്‍ലൈന്‍ വ്യാജവാര്‍ത്ത: വള്ളിക്കുന്നില്‍ പ്രതിപക്ഷഅംഗങ്ങള്‍ ഇറങ്ങിപ്പോയി

മലപ്പുറം:  വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ഓണ്‍ലൈന്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഭരണസമിതിയോഗത്തില്‍ നിന്നും ഇടതുമുന്നണി അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഭരണസമിതിയിലുള്ളവരാണ് ഈ വാര്‍ത്തക്ക് പിറകിലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
ഭരണസമിതി തീരൂമാനപ്രകാരം കുടുംബശ്രീക്കെതിരെ വിജിലന്‍സിന് പരാതി നല്‍കിയെന്ന വാര്‍ത്തയാണ് ഒരു ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ പുറത്തുവിട്ടത്. പഞ്ചായത്ത് പ്രസിഡന്റ് ഒപ്പിടാത്ത പരാതിയുടെ കോപ്പിയാണ് ചാനല്‍ പുറത്തുവിട്ടത്. ഇത് ഭരണസമിതി വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ചാനലിന് നല്‍കിയെന്നാണ് എല്‍ഡിഎഫ് അംഗങ്ങളുടെ ആരോപണം.ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് അംഗങ്ങള്‍ സെക്രട്ടറിക്ക് പരാതി നല്‍കി.

മെമ്പര്‍മാര്‍ വളളിക്കുന്ന് അത്താണിക്കലില്‍ പ്രകടനം നടത്തി. പട്ടയില്‍ ബാബുരാജ്, അനീഷ് വലിയാട്ടൂര്‍, സിവി. രുഗ്മിണി എന്നിവര്‍ സംസാരിച്ചു.

Related Articles