തിരൂരങ്ങാടി നഗരസഭക്കെതിരെ പോലീസ് കേസെടുക്കണം;ജനകീയ സമിതി കരിപറമ്പ്

തിരൂരങ്ങാടി:വെഞ്ചാലിയിലെ മാലിന്യ കൂമ്പാരത്തിന് വ്യാഴാഴ്ച വീണ്ടും തീപിടുത്തമുണ്ടായി. രണ്ടാഴ്ചക്കിടെയുണ്ടായ മൂന്നാമത്തെ തീ പിടുത്തമാണിത്. കഴിഞ്ഞ പത്ത് വര്‍ഷമായി മാലിന്യം കത്തിക്കല്‍ തന്നെയാണ് ഭരണക്കാര്‍ ചെയ്തിട്ടുളളതെന്നും ഇതെല്ലാം സാമൂഹ്യ ദ്രോഹികളാണ് ചെയ്തതെങ്കില്‍ അവര്‍ക്കെതിരെ എന്ത്‌കൊണ്ടാണ് കഴിഞ്ഞകാലങ്ങളിലൊന്നു നിയമനടപടിക്ക് മുന്‍സിപ്പാല്‍റ്റി തയ്യാറാവാഞ്ഞതെന്നും പ്രദേശവാസികള്‍ ചോദ്യമുയര്‍ത്തി.

പരിസരവാസികള്‍ ഈ ദുരിതത്തിനെതിരെ സംഘടിക്കുകയും പ്രതിഷേധമുയരുകയും ചെയ്തപ്പോള്‍ മുഖം രക്ഷിക്കാനുളള മുന്‍സിപ്പാല്‍റ്റിയുടെ മാര്‍ഗം മാത്രമാണീ ആരോപണമെന്നും രണ്ട് തവണ ഫയര്‍ഫോഴ്‌സ് തീ അണച്ചിട്ടും പുകഞ്ഞ് കൊണ്ടിരിക്കുന്ന കനല്‍ കൂമ്പാരത്തിലേക്ക് വീണ്ടും മാലിന്യം തള്ളിയതാണ് പിന്നീടുണ്ടായ തീ പിടുത്തങ്ങള്‍ക്ക് കാരണമെന്നും അതുകൊണ്ടുതന്നെ മാലിന്യം തളളിയ മുന്‍സിപ്പാല്‍റ്റി ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറാവണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.

യോഗത്തില്‍ പി.സിദ്ധീഖ് അധ്യക്ഷത വഹിച്ചു. വി.കെ ഹംസ, കെ.പി റഷീദ്,സലാം, റഹീസ്, ഷബീറലി എന്നിവര്‍ സംസാരിച്ചു.

Related Articles