തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ അടക്കം നാലുപേര്‍ക്ക് കൊവിഡ്; ഡയാലീസിസ് കേന്ദ്രം താല്‍ക്കാലികമായി അടച്ചു

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍,പാലിയേറ്റീവിലെ രണ്ട് നേഴ്സുമാര്‍,ഒരു ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നിവര്‍ക്കാണ്.
രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രയിലെ ഡയാലിസിസ് യൂണിറ്റ് താല്‍ക്കാലികമായി അടച്ചിട്ടു.

നേരത്തെ പാലിയേറ്റീവ് ചുമതലയുള്ള ഡോക്ടര്‍ക്കും ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാല് പേര്‍ക്ക് രോഗം സ്ഥിതീകരിച്ചതോടെ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചു. അണുനശീകരണം നടത്തിയതിന് ശേഷമായിരിക്കും യൂണിറ്റ് തുറന്ന് പ്രവര്‍ത്തിക്കുക.
കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ നിയന്ത്രണങ്ങളും ജാഗ്രതയും കര്‍ശനമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top