Section

malabari-logo-mobile

പൊന്നാനി കര്‍മ്മ റോഡിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പുഴയോര ബൈപ്പാസാക്കും

HIGHLIGHTS : പൊന്നാനി ; കര്‍മ്മ റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തിയുടെ ഭാഗമായുള്ള കനോലി കനാലിന്റെ കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തിയുടെയും കുണ്ടുകടവ് ജംഗ്ഷന്‍ മുതല്...

പൊന്നാനി ; കര്‍മ്മ റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തിയുടെ ഭാഗമായുള്ള കനോലി കനാലിന്റെ കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തിയുടെയും കുണ്ടുകടവ് ജംഗ്ഷന്‍ മുതല്‍ പുളിക്കക്കടവ് വള്ളംകളി പവലിയന്‍ വരെ റോഡിന്റെ അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തിയുടെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ബൃഹത്തായ വിവിധ പദ്ധതികളാണ് പൊന്നാനിയില്‍ നടപ്പിലാക്കുന്നതെന്നും നിരവധി പേര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണ് കര്‍മ്മ പുഴയോര പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വികസന രംഗത്ത് വലിയ സാധ്യതകളാണ് കര്‍മ്മ റോഡിലുള്ളത്. പുഴയോര പാതയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തും. സംസ്ഥാനത്തെ ഏറ്റവും മികച്ച പുഴയോര ബൈപ്പാസായി കര്‍മ്മ റോഡിനെ മാറ്റും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്തെ ഗതാഗത രംഗത്ത് ഏറ്റവും മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിന് യാതൊരു തടസ്സവുമുണ്ടായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

പൊന്നാനിയുടെ അടിസ്ഥാന സൗകര്യ വികസത്തിന് സര്‍ക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ച കാലഘട്ടമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തിലെ പി.ഡബ്ലിയു.ഡി റോഡുകള്‍ 100 ശതമാനം റബറൈസ്ഡ് ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഫണ്ട് ലഭിച്ചു. പൊന്നാനിയുടെ ടൂറിസം ട്രായാങ്കിളിലെ പ്രധാന ഭാഗങ്ങളെ കര്‍മ്മ പുഴയോരപാത കൂട്ടിയോജിപ്പിക്കുന്നു. നിള മ്യൂസിയം, മറൈന്‍ മ്യൂസിയം, കര്‍മ്മ പാതയുടെ പ്രഭാത- സയാഹ്ന നടപ്പാത, വരാന്‍ പോകുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം സ്പോര്‍ട്സ് പാര്‍ക്ക്, സിവില്‍ സര്‍വീസ് അക്കാദമി, മൈനോറിറ്റി കോച്ചിങ് സെന്റര്‍, ഫിഷര്‍മാന്‍ ഫ്ളാറ്റ്, പൊന്നാനി കുടിവെള്ള പദ്ധതി തുടങ്ങിയവയെ കര്‍മ്മ പുഴയോരപാത ബന്ധിപ്പിക്കുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!