ക്വാറന്റൈനില്‍ കഴിയുന്നയാള്‍ക്ക് ബ്രോസ്റ്റിലൊളിപ്പിച്ച് കഞ്ചാവ് ;മൂന്ന് പേര്‍ക്കെതിരെ കേസ്

നിലമ്പൂര്‍:  വിദേശത്ത് നിന്നും വന്ന് ക്വാറന്റൈനില്‍ കഴിയുന്നയാള്‍ക്ക് ബ്രോസ്റ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് എത്തിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. കാളികാവിനടുത്തെ ചോക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലെ ഉദരംപൊയില്‍ എന്ന സ്ഥലത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് സംഭവം. കഞ്ചാവെത്തിച്ച രണ്ട് പേര്‍ക്കെതിരെയും ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാളിയേക്കല്‍ സ്വദേശി രാജുവിനാണ് സുഹൃത്തുക്കള്‍ ചിക്കന്‍ ബ്രോസ്റ്റ് എത്തിച്ചത്. നിരീക്ഷണകേന്ദ്രത്തില്‍ ചാര്‍ജ്ജുള്ള അധ്യാപകര്‍ ബ്രോസ്റ്റ് പെട്ടി തുറന്ന് നോക്കിയപ്പോളാണ് കഞ്ചാവ് കണ്ടെത്തിയത്.  നാഫി(23), മുഹമ്മദ് ഫര്‍ഷാദ്(22) എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •