Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇനി ‘സ്റ്റഡി മെറ്റീരിയില്‍’ തപാല്‍ വഴി വിദ്യാര്‍ത്ഥികളിലെത്തും

HIGHLIGHTS : study material send through postal from calicut university

തേഞ്ഞിപ്പലം :കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ തപാല്‍ വകുപ്പുമായി സഹകരിച്ച് വീട്ടിലെത്തിക്കുന്ന പദ്ധതി വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. തപാല്‍ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനകുറിപ്പുകള്‍ കേന്ദ്രങ്ങളിലെത്തി കൈപ്പറ്റുന്നതിനുള്ള പ്രയാസവും സാമഗ്രിക്കള്‍ വേഗത്തിലെത്തിക്കാമെന്നതും കണക്കിലെടുത്താണ് സിണ്ടിക്കേറ്റ് തപാല്‍ വഴി പഠനസാമഗ്രികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളുടെ പഠനകുറിപ്പുകളാണ് വിതരണം ചെയ്യുന്നത്.  ചടങ്ങില്‍ വിദൂരവിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി കണ്‍വീനര്‍ എം.എ.യൂജിന്‍ മോറേലി അധ്യക്ഷത വഹിച്ചു.  പ്രോ-വൈസ് ചാന്‍സലര്‍ ഡോ.എം.നാസര്‍, രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ.കെ.ഹനീഫ, അഡ്വ.ടോം കെ. തോമസ്, വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ.വി.കെ.സുബ്രഹ്മണ്യന്‍, പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഷര്‍മിള തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതുവഴി പൂര്‍ത്തീകരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!