കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം കേരള അഡ്മിനിസട്രേറ്റീവ് സര്‍വ്വീസ്(കെഎഎസ്) പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പിഎസ് സി യുടെ ഔദ്യോഗിക വെബ് സൈറ്റിലാണ് ഫലം വന്നിരിക്കുന്നത്.

നാല് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്. 2020 ഫെബ്രുവരി 22നാണ് മൂന്ന് സ്ട്രീമുകളിലായി നടക്കുന്ന പരീക്ഷ എഴുതിയത്. ഒന്ന് രണ്ട് സ്ട്രീമുകളുളെ പരീക്ഷഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അന്തിമ പരീക്ഷ നവംബര്‍ 20,21 തിയ്യതികളിലാണ് നടക്കുക. പിഎസ്‌സി പ്രസിദ്ധീകരിച്ച കെ.എ.എസ് മെയിന്‍പരീക്ഷയില്‍ 100 മാര്‍ക്കിന്റെ മൂന്ന് പേപ്പറുകളാണുള്ളത്.

ചരിത്രം(ഇന്ത്യ, കേരളം, ലോകം), കേരളത്തിന്റെ സാസംകാരിക പൈതൃകം എന്നീ മേഖലകളാണ് ഒന്നാംപേപ്പറില്‍. ഭരണഘടന, പബ്ലിക് അഡ്മിനിസട്രേഷന#്, ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കറന്റ് ഇഷ്യൂസ് എന്നിവയാണ് പേപ്പര്‍ 2ല്‍ ഉള്‍പ്പെടുത്തിയ പഠനമേഖലകള്‍, ഇക്കണോമി ആന്റ് പ്ലാനിങ്, ഭൂമിശാസ്ത്രം എന്നിവയാണ് പേപ്പര്‍3ന്റെ വിഷയങ്ങള്‍.

Share news
error: Content is protected !!
Scroll to Top