കാലപ്പഴക്കം: തിരൂരങ്ങാടി പൊലീസ് ക്വാര്‍ട്ടേഴ്സ് പൊളിച്ചു നീക്കും

തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ കാലപ്പഴക്കത്താല്‍ നശിച്ചു കൊണ്ടിരിക്കുന്ന പൊലീസ് ക്വോട്ടേഴ്സ് പൊളിച്ചു നീക്കും. ഇവിടെ പൊലീസ് ഹബ്ബ് നിര്‍മ്മിക്കുന്നതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതായി റിപ്പോര്‍ട്ട്.

1.14 ഏക്കര്‍ ഭൂമിയില്‍ ചെമ്മാട് ടൗണില്‍ ആഭ്യന്തര വകുപ്പിന് കീഴില്‍ സ്ഥിതി ചെയ്യുന്ന കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് യൂത്ത് ലീഗ് ആവിശ്യപ്പെട്ടിരുന്നു’. ഇവിടത്തെ ഒന്‍പത് കെട്ടിടങ്ങള്‍ക്ക് 35 വര്‍ഷത്തെയും ഒരു കെട്ടിടത്തിന് 16 വര്‍ഷത്തെയും മൂന്ന് കെട്ടിടങ്ങള്‍ക്ക് 14 വര്‍ഷത്തെയും പഴക്കമാണുള്ളത്. ഇവയില്‍ പത്ത് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനാണ് അനുമതിയായിട്ടുള്ളത്. ഇവിടെ തൊണ്ടി വാഹനങ്ങള്‍ നിക്ഷേപിച്ചത് കാരണം ക്വോട്ടേഴ്സുകളെല്ലാം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. പലതും ജീര്‍ണ്ണിച്ച് പൊളിഞ്ഞു വിഴാറായ അവസ്ഥയിലുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് യൂത്ത്ലീഗ് സര്‍ക്കാറിന്റെ അദാലത്ത് മുഖേന പരാതി നല്‍കിയത്. ഈ പരാതിയില്‍ നല്‍കിയ മറുപടിയിലാണ് പദ്ധതി തയ്യാറാക്കുന്നതിനെ കുറിച്ച് അറിയിച്ചിട്ടുള്ളത്.

പൊലീസ് ഫാമിലി ക്വോട്ടേഴ്സ് വളപ്പില്‍ വിവിധ കേസുകളില്‍ അകപ്പെട്ട് പിടിച്ചിട്ടിരുന്ന തൊണ്ടി വാഹനങ്ങള്‍ ലേലം ചെയ്ത് തൊണ്ടി വാഹനങ്ങള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ നീക്കം ചെയ്തിരുന്നു. ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി പൊലീസ് സ്റ്റേഷന്‍, സി.ഐ ഓഫീസ്, ഡി.വൈ.സെ്.പി ഓഫീസ്, ട്രാഫിക് യൂണിറ്റ്, ഫയര്‍ സ്റ്റേഷന്‍, ഐ.ടി സെല്‍ എന്നിവ അടങ്ങുന്ന പൊലീസ് ഹബ്ബ് നിര്‍മ്മിക്കണമെന്നായിരുന്നു യൂത്ത്ലീഗ് ആവശ്യപ്പെട്ടിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top