മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗര്‍ഭിണിയായി. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേര്‍ന്നാണെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പരാതിയില്‍ പ്രതികള്‍ക്കെതിരെ മങ്കട പൊലീസ് പോക്‌സോ കേസെടുത്തു. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്തു.
കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




