പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ 13 കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതി കുന്നന്താനം സ്വദേശി ജിബിന്‍ ജോണിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. കീഴ്വായ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വകാര്യ ബസ് ജീവനക്കാരനായ കുമളി സ്വദേശി വിഷ്ണു സുരേഷ് (26) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് മെനിഞ്ചൈറ്റിസ് രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ മൃതദേഹ പരിശോധനയിലാണ് പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികളെ കണ്ടെത്തുകയുമായിരുന്നു.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതി ജിബിന്‍ ജോണിന്റെ അറസ്റ്റ്. പിടിയിലായ ജിബിന്‍ ജോണിന്റെ മൊബൈല്‍ ഫോണില്‍ നിന്നും 20 ലധികം പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ അടക്കം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




