കോഴിക്കോട്: ഷട്ടില്‍ കളിക്കുന്നതിനിടെ കോഴിക്കോട് നരിക്കുനിയില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. നരിക്കുനി പുല്ലാളൂര്‍ തച്ചുര്‍താഴം അറീക്കരപ്പോയില്‍ സുബൈര്‍ (45) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പന്തല്‍ ജോലിക്കാരനായിരുന്നു സുബൈര്‍. ഭാര്യ: ഹഫ്‌സത്ത്: മക്കള്‍: ഹിബ, ഹാദില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



