പൊതുതിരഞ്ഞെടുപ്പ്: ഒറ്റക്കെട്ടായി തയ്യാറെടുക്കണം, മറ്റുവഴികളില്ല; പ്രതിപക്ഷ പാര്‍ട്ടികോട് സോണിയ

ന്യൂഡല്‍ഹി: 2024-ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിട്ടയോടെ ആസൂത്രണം ചെയ്യാനും റ്റക്കെട്ടായി പ്രവര്‍ത്തിക്കാനും പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മറ്റൊരു വഴിയും പ്രതിപക്ഷത്തിന്റെ മുന്നിലില്ലെന്നും സോണിയ വ്യക്തമാക്കി.

‘നമുക്കെല്ലാവര്‍ക്കും ചില നിര്‍ബന്ധങ്ങളുണ്ട്. പക്ഷേ അതെല്ലാം മറികടന്ന് രാജ്യത്തിന്റെ താല്പര്യത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുകയാണ്’ 19 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ സോണിയ പറഞ്ഞു.

2024 തിരഞ്ഞെടുപ്പ് ആത്യന്തികലക്ഷ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതൊരു വെല്ലുവിളിയാണ്. എന്നാല്‍ ഒത്തൊരുമിച്ച് നിന്നാല്‍ നമുക്കതിന് കഴിയും അതിലേക്കുയരാനാകണം. കാരണം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് ബദലായി മറ്റൊന്നുമില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

19 പ്രതിപപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയ നേതാക്കളെ കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു നിര്‍ത്തി ശക്തമായ മുന്നേറ്റം നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

 

Share news
error: Content is protected !!
Scroll to Top