അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യം: ജോ ബൈഡൻ

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിലേത് ദുഷ്‌കരമായ ദൗത്യമെന്ന് ബൈഡന്‍. അപകടകരമെന്നാണ് അഫ്ഗാന്‍ രക്ഷാദൗത്യത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘മുഴുവന്‍ അമേരിക്കന്‍ പൗരന്മാരെയും സഹായിച്ച അഫ്ഗാന്‍കാരെയും രക്ഷപ്പെടുത്തും’, ജോ ബൈഡന്‍ അറിയിച്ചു. സേന പിന്മാറ്റത്തില്‍ യു.എസ് ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.

കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഉള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റി. അഫ്ഗാനില്‍ യു.എസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top