മസിനഗുഡിയിൽ റോഡിൽ കടുവ

ഗൂഡല്ലൂർ: മസിനഗുഡി മായാർ റോഡിരികിൽ കടുവ ഇറങ്ങി. മസിനഗുഡി പോകുന്ന സഞ്ചാരികളാണ് കടുവയെ കണ്ടത്. മുതുമല കടുവാസങ്കേതത്തിന്റെ ഭാഗമായ ഈ ഭാഗത്ത് കാട്ടാന, കരടി, പുലി, കടുവ തുടങ്ങിയവയെ സ്ഥിരമായി കാണാറുണ്ട്.

സഞ്ചാരികൾ പകർത്തിയ ദൃശ്യം സമൂഹ മാധ്യമത്തിൽ വൈറലാണ്. പ്രദേശത്ത് മൃഗങ്ങൾ റോഡിൽ ഇറങ്ങുന്നതിനാൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം ബന്ദിപ്പുർ ഭാഗത്ത് ഫോട്ടോയെടുക്കാൻ ശ്രമിച്ച യുവാവിനെ കാട്ടാന ആക്രമിച്ചിരുന്നു. സംഭവത്തിൽ വനംവകുപ്പ് പിഴയും ചുമത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top