
തിരൂർ: കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് വീണ്ടും കല്ലേറ്. ട്രെയിനിന്റെ ജനൽ ഗ്ലാസ് തകർന്നു. 20633 നമ്പർ വന്ദേഭാരത് എക്സ്പ്രസിനുനേരെ താനൂരിനും തിരൂരിനുമിടയിലാണ് കല്ലേറുണ്ടായത്.
തിരൂർ സ്റ്റേഷനിൽ എത്തുന്നതിന് മൂന്ന് മിനിറ്റുമുമ്പായിരുന്നു സംഭവം.കല്ല് പുറത്തേക്ക് തെറിച്ചതിനാൽ യാത്രക്കാർക്ക് പരിക്കേറ്റില്ല. തിരൂരിൽ നിർത്തിയ ശേഷം ആർപിഎഫും റെയിൽവേ ജീവനക്കാരും ട്രെയിൻ പരിശോധിച്ചതിനുശേഷം യാത്ര തുടർന്നു.
തിരൂർ പൊലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




