വിസ തട്ടിപ്പ്: ആലപ്പുഴ സ്വദേശി അറസ്റ്റിൽ

മാനന്തവാടി: നെതർലൻഡ്സിൽ തൊഴിൽ വിസ നൽകാമെന്നറിയിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചാരുംമൂട് കണ്ണനാകുഴി ലക്ഷ്മി സദനത്തിൽ രാജേന്ദ്രൻ പിള്ളയെയാണ് (ബിജു നെടുമ്പള്ളിൽ-51) മാനന്തവാടി പൊലീസ് മാവേലിക്കരയിൽ നിന്ന് പിടികൂടിയത്.

തൊഴിൽ വിസ വാഗ്‌ദാനം ചെയ്ത് മൂന്നുലക്ഷം രൂപവീതമാണ് ഇയാൾ ഉദ്യോഗാർഥികളിൽ നിന്ന് തട്ടിയത്. വയനാട്ടിലെ 45 പേർ തട്ടിപ്പിനരയായി. വിസ ലഭിച്ചില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് അറിയിച്ച് ചെക്ക് നൽകിയിരുന്നു. രണ്ടുവർഷം പിന്നിട്ടിട്ടും വിസ ലഭിച്ചില്ല. വിവരമന്വേഷിച്ചപ്പോൾ കൃത്യമായ മറുപടിയും ലഭിച്ചില്ല.

തുടർന്നാണ്, ഉദ്യോഗാർഥികൾ പൊലീസിൽ പരാതി നൽകിയത്. വയനാട് സൈബർ സെല്ലിന്റെ സഹായത്തോടെ  നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ തട്ടി പ്പ് നടത്തിയതായാണ് സൂചന.

മാനന്തവാടി എസ്എച്ച്ഒ പി റഫീഖ്, എസ്ഐമാരായ ഷിബു പോൾ, വി ബി ശിവാനന്ദൻ, എഎസ്ഐ ബിജു വർഗീസ്, എസിപിഒ മനീഷ് കുമാർ, കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top