
തിരുവനന്തപുരം: ബാങ്കിലെ ജോലിക്കായി പൊലീസിന്റെ വ്യാജ പിസിസി തയ്യാറാക്കി നല്‍കിയ സ്ത്രീ പിടിയില്‍. ഊരൂട്ടമ്പലം അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന ചിഞ്ചു ദാസിനെയാണ് പൊലീസ് പിടികൂടിയത്. ഊരൂട്ടമ്പലം അക്ഷയ സെന്ററില്‍ 2023 മാര്‍ച്ചിലായിരുന്നു സംഭവം. ഷിജിന്‍ എന്നയാള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കില്‍ ഹാജരാക്കുന്നതിലേക്കാണ് പ്രതി വ്യാജ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
പിസിസി ഹാജരാക്കിയപ്പോള്‍ അതില്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
പരിശോധന നടത്തിയപ്പോഴാണ് വ്യാജ പിസിസി ആണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഷിജിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ പിസിസി തയ്യാറാക്കുന്നതിനായുള്ള പ്രതിഫലം പ്രതിയായ ചിഞ്ചു ദാസിന്റെ ബാങ്ക് അക്കൗണ്ടില്‍ വാങ്ങിയതായി മനസ്സിലായി. ഈ സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയെങ്കിലും ജാമ്യം നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചിഞ്ചു ദാസിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




