
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ മദ്യ ദുരന്തത്തില്‍ 13 പേര്‍ മരിച്ചു. പ്രവാസികളായരാണ് മരിച്ചതെന്നും നിരവധി പേര്‍ക്ക് കാഴ്ച നഷപെട്ടു എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷ മദ്യം കഴിച്ചവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയത്. മറ്റുള്ള പ്രവാസികള്‍ക്കൊപ്പം റൂമുകളില്‍ ഇരുന്ന് പലരും ഈ മദ്യം കുടിച്ചു. അതിനു ശേഷം പലര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടയതോടെ തൊട്ടടുത്തുള്ള പ്രവാസികളെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. ഫര്‍വാനിയ, അദാന്‍ ആശുപത്രികളില്‍ ആണ് ഇവരെ പ്രവേശിപ്പിച്ചത്.
പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് അധികൃതര്‍ കണ്ടെത്തി. ചികിത്സയില്‍ തുടരുന്നതിനിടെയാണ് 13 പേരും മരിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ആണെന്നാണ് അധികൃതര്‍ പറയുന്നത്. നിരവധി ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായതും, കിഡ്നി തകരാറില്‍ ആയതായും റിപ്പോര്‍ട്ടുകളുണ്ട്. അഹമ്മദി ഗവര്‍ണറേറ്റിലെ വിവിധ ആശുപത്രികളിലും പ്രവാസികള്‍ ചികിത്സയില്‍ തുടരുന്നുണ്ട് എന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




