മാനന്തവാടി: വയനാട് പടമലയില്‍ ആളെക്കൊല്ലി ആനയ്ക്ക് പിന്നാലെ ജനവാസമേഖലയില്‍ കടുവയുമിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് രാവിലെ ആറരമണിയോടെ കടുവയിറങ്ങിയത്.
രാവിലെ പള്ളിയിലേക്ക് പോയ വെണ്ണമറ്റത്തില്‍ ലിസിയാണ് കടുവയെ കണ്ടത്. റോഡില്‍ കടുവ അവരെ പിന്തുടരുകയായിരുന്നു. എന്നാല്‍ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കടുവ മലയിലേക്ക് കയറപോവുകയായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് വനപാലകരുടെ സംഘം സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ കണ്ടെത്തി തിരിച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. ഇതെതുടര്‍ന്ന് നാട്ടുകാര്‍ മണിക്കൂറുകളോളം പാല്‍വെളിച്ചം കുറുവാദ്വീപ് റോഡ് ഉപരോധിച്ചു.




