കോഴിക്കോട്: നിര്‍മ്മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല.
ഇന്ന് രാവിലെയാണ് നാദാപുരം വളയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് അപകടം സംഭവിച്ചത്. സണ്‍ഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീണുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



