Section

malabari-logo-mobile

കുറ്റ്യാടി എല്‍ പി സ്‌കൂളില്‍ പൂജ നടത്തിയ സംഭവം;റിപ്പോര്‍ട്ട് തേടി വിദ്യഭ്യാസ വകുപ്പ്

HIGHLIGHTS : The incident of Pooja at Kuttyadi LP School; Education Department seeks report

കോഴിക്കോട്: കുറ്റ്യാടി എല്‍ പി സ്‌കൂളില്‍ പൂജ നടത്തിയ സംഭവത്തില്‍ വിദ്യഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയതായി വിവരം. സംഭവത്തില്‍ സ്‌കൂള്‍ മാനേജരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെയാണ് പൊലീസെത്തി സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്തത്. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്. സംഭവത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജതി വ്യക്തമാക്കി.

sameeksha-malabarinews

അതെസമയം ഗണപതി ഹോമം സംഘടിപ്പിച്ചത് ബിജെപിയല്ലെന്നും കോണ്‍ഗ്രസ് അനുഭാവമുള്ള മാനേജ്‌മെന്റ് ആണ് സ്‌കൂളിന്റേതെന്നും ബിജെപി നേതാവ് എം ടി രമേശ് പ്രതികരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!