പടുക്ക വനത്തില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

നിലമ്പൂര്‍: കരുളായി വനമേഖലയില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ഞായറാഴ്ച പടുക്ക സ്റ്റേഷന്‍ പരിധിയിലെ ബാലംകുളത്താണ് വനത്തിനുള്ളില്‍ പുലിയുടെ ജഡം കണ്ടത്.

പത്ത് വയസ് പ്രായം തോന്നിക്കുന്ന ആണ്‍പുലിയാണ്. പ്രാഥമിക പരിശോധനയില്‍ ദേഹത്ത് പരിക്കുകളില്ലെ ന്നും കൂടുതല്‍ വിവരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ അറിയൂവെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. വന പാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top