HIGHLIGHTS : Man trapped in a cave rescued
പേരാമ്പ്ര: അടയ്ക്ക പറിക്കാന്‍ മെഷീന്‍ ഉപയോഗിച്ച് കവുങ്ങില്‍ കയറിയയാള്‍ തലകീഴായി കവുങ്ങില്‍ കുടുങ്ങി. മുതുവ ണ്ണാച്ച തൊട്ടാര്‍മയങ്ങിയില്‍ അമ്മത് ഹാജി (60) യാണ് മെഷീനില്‍ കാല്‍കുടുങ്ങി കവുങ്ങില്‍ തൂങ്ങിക്കിടന്നത്. ചങ്ങരോത്ത് തെക്കേടത്ത് കടവിനടുത്ത് പുറവൂരിലെ തോട്ടത്തില്‍ അടയ്ക്ക പറിക്കു ന്നതിനിടെയാണ് അപകടം.
അഗ്‌നിരക്ഷാസേനയുടെ പരിശീലനം ലഭിച്ച കടിയ ങ്ങാട് നാഗത്ത് കെ ഡി റിജേ ഷ്, നാട്ടുകാരായ മലയില്‍ മു നീര്‍, നാഗത്ത് റിയാസ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ കവുങ്ങിനോട് ചേര്‍ന്ന് ബന്ധിച്ചു. തുടര്‍ന്ന് സ്ഥല ത്തെത്തിയ പേരാമ്പ്ര അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ അമ്മ ത് ഹാജിയെ സുരക്ഷിതമാ യി താഴെയിറക്കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചു.
പേരാമ്പ്ര അഗ്‌നിരക്ഷാ നി ലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ എം പ്രദീ പന്‍, പി സി പ്രേമന്‍ എന്നിവ രുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ മാരായ കെ ശ്രീകാന്ത്, ജിബി സനല്‍രാജ്, വി വിനീത്, പി പി രജീഷ്, ആര്‍ ജിനേഷ്, എസ് എസ് ഹൃതിന്‍ എന്നി വര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു