അടക്കാക്കുണ്ടില്‍ വീണ്ടും പുലി

കാളികാവ്: കാളികാവ് പഞ്ചായത്തിലെ അടക്കാക്കുണ്ട് മേഖലയില്‍ വീണ്ടും പുലിയെത്തി. തെന്നാടന്‍ സുധീഷിന്റെ രണ്ട് വയസ്സുള്ള നായയെ കഴിഞ്ഞദിവസം പുലി കൊണ്ടുപോയി. റബര്‍ എസ്റ്റേറ്റില്‍ പുലര്‍ച്ചെയെത്തിയ ടാപ്പിങ് തൊഴിലാളികളാണ് പുലിയെ കണ്ടത്.

വളര്‍ത്തുമൃഗങ്ങളുടെയും കാട്ടുപന്നിയുടേതും ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ പ്രദേശത്തുനിന്ന് ലഭിക്കാറുണ്ട്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. ഇവയെ തുരത്താനുള്ള നടപടിക്കായി ആവശ്യം ശക്തമായിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top