ഇന്ന് സംസ്ഥാനത്ത് ഒരാള്‍ക്ക് കോവിഡ് 19; ഏഴു പേര്‍ രോഗവിമുക്തരായി

തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസദിനം.
ഇന്ന് സംസ്ഥാനത്ത് ഒരാള്‍ക്ക് മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.മുഖ്യമന്ത്രി നടത്തിവരുന്ന പ്രതിദിന വാര്‍ത്താമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് പേര്‍ ഏഴു പേര്‍ രോഗവിമുക്തരായി. കൊല്ലത്ത് മൂന്ന് പേരും പാലക്കാട് രണ്ടുപേരുമാണ് ഇന്ന് ആശുപത്രി വിട്ടത്. ഇതില്‍ ഗര്‍ഭിണിയായ ഒരു യുവതിയും ഉള്‍പ്പെടുന്നു.
സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നതായാണ് സൂചന എന്നിരുന്നാലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

. സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നതായാണ് സൂചന എന്നിരുന്നാലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ഇന്ന് ആശുപത്രി വിട്ടു. ഇതോടെ എറണാകുളം ജില്ലയില്‍ ഇപ്പോള്‍ ആറുപോസറ്റീവ് കേസുകളാണ് ചികിത്സയിലുളളത്.

രോഗം ഭേദമാകുവന്നവരില്‍ കേരളം മുന്നില്‍ ആകെ രോഗവിമുക്തി നേടിയത് 218 പേരാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 167 പേരാണ് ചികിത്സയിലുള്ളത്

ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മന്ത്രിസഭയോഗത്തിന് ശേഷം പ്രഖ്യാപിക്കും

 

Share news
error: Content is protected !!
Scroll to Top