മുംബൈ : കോവിഡ് 19 സാമ്പിള്‍ പരിശോധനയില്‍ ഫലം പോസറ്റീവാണെന്ന് സ്ഥിരീകരിച്ചതിന് യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു. മുംബൈ ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണ് സംഭവം. വര്‍ളി സ്വദേശിയായ യുവതിയാണ് ബുധനാഴ്ച ആശുപത്രിയില്‍ വെച്ച് ആത്മഹത്യ ചെയ്തത്.
ഇവര്‍ക്ക് 29 വയസ്സായിരുന്നു്. തിങ്കളാഴ്ചയാണ് ഇവരെ കടുത്ത ശ്വാസം മുട്ടലിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തത്. ചെവ്വാഴ്ച തന്നെ ഇവരുടെ കോവിഡ് പരിശോധന പോസറ്റീവ് ആണെന്ന് തെളിഞ്ഞു. ഇവര്‍ക്ക് വിഷാദരോഗമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




